01
Jun 2026
Fri
01 Jun 2026 Fri
woman arrested for pik pocketing passenger during bus journey

ബസ് യാത്രയ്ക്കിടെ മോഷണം നടത്തിയ സ്്ത്രീയും ആണ്‍സുഹൃത്തും പിടിയില്‍. പെരുമ്പാവൂരിലാണ് സംഭവം. കര്‍ണാടക സ്വദേശി രാധ, ഇവരുടെ സുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു മോഷണം നടന്നത്. ബസ്സിനുള്ളിലെ സിസിടിവിയില്‍ മോഷണ ദൃശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് മോഷ്ടാവിനെ കണ്ടെത്താനായി ഈ ദൃശ്യം പുറത്തുവിടുകയും ചെയ്തു.

കാക്കനാടുളള ഇവരുടെ വാടക മുറിയില്‍ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നതിനിടെ രാധ പെട്ടിപ്പുറത്തു നിന്ന് എഴുന്നേറ്റ് ഡോറിന്റെ അരികിലേക്ക് ചെല്ലുകയും ഇറങ്ങാന്‍ നില്‍ക്കുന്ന യുവതിയുടെ അടുത്തെത്തി ഇവരുടെ ഷോള്‍ഡര്‍ ബാഗും തന്റെ കൈയും ധരിച്ചിരുന്ന ഷാള്‍ കൊണ്ട് മറച്ചശേഷം പഴ്‌സ് അടിച്ചുമാറ്റുകയുമായിരുന്നു.

ബസ്സിന്റെ കുലുക്കം മൂലവും രാധ ദേഹത്തേക്ക് തള്ളിയതും മൂലം യാത്രിക ഈ മോഷണം അറിഞ്ഞിരുന്നില്ല. ഇതിനു ശേഷം പഴ്‌സ് നഷ്ടമായതു തിരിച്ചറിഞ്ഞ യുവതി ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴായിരുന്നു മോഷണം തിരിച്ചറിയുന്നത്. പഴ്സിലുണ്ടായിരുന്ന പണവും എടിഎം കാര്‍ഡും നഷ്ടമായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ALSO READ: കനത്ത മഴ; നാളെ നാലു ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക