20
Apr 2024
Tue
20 Apr 2024 Tue
T20 WC indian team announced, Sanju Samson included in team

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണിന്റെ ലോകകപ്പ് ടീം പ്രവേശനവും സാധ്യമായി.(T20 WC indian team announced, Sanju Samson included in team)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തും സഞ്ജുസാംസണും വിക്കറ്റ് കീപ്പര്‍മാരാണ്. യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബേ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, തുടങ്ങിയവരാണ് 15 അംഗ ടീമില്‍ ഇടംപിടിച്ചത്. ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരെ റിസര്‍വ് താരങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട്.