09
Sep 2023
Wed
09 Sep 2023 Wed

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പെട്രോളുമായി വന്ന ടാങ്കര്‍ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗതാഗതം തടയുകയും ചെയ്തു. അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക