29
May 2023
Sat
29 May 2023 Sat

തിരുവനന്തപുരം: വിരമിക്കലിന് മുന്നോടിയായി ഒരുക്കിയ സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്‌സ് അധ്യാപികയും കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വേണുകുമാറിന്റെ (കെഎസ്ഇബി) ഭാര്യയുമായ വി.ഐ.മിനി (56) ആണ് മരിച്ചത്. 31ന് വിരമിക്കാനിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ എത്തി സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ജയശങ്കർ (പോളിടെക്‌നിക് വിദ്യാർഥി), ഇന്ദുജ (ഡിഗ്രി വിദ്യാർഥിനി).