മൂക്കിലെ ദശ നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനായതിനു പിന്നാലെ അബോധാവസ്ഥയിലായ അധ്യാപകന് മരിച്ചു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും മുക്കം കക്കാട് സ്വദേശിയുമായ എടത്തില്‍ റിശാദ് (40) ആണ് മരിച്ചത്.(teacher dies after underwent surgery to remove flesh from nose)
|
മുക്കത്തെ അഗസ്ത്യന് മുഴി സെന്റ് ജോസഫ് ആശുപത്രിയിലാണ് അധ്യാപകന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു.
ബോധം വീണ്ടെടുക്കാന്‍ വൈകിയതിനാല്‍ പിറ്റേന്ന് ഉച്ചയോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരിക്കുകയായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്നു റിശാദ്. മുന്‍ പഞ്ചായത്ത് മെംബര്‍ എടത്തില്‍ അബ്ദുര്‍ റഹ്മാന്റെ മകനാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





