28
Dec 2023
Fri
28 Dec 2023 Fri

മലപ്പുറം തിരൂരിൽ എൻഎസ്എസ് ക്യാംപിനിടെ അധ്യാപകൻ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി ഇസ് ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കർ-പങ്കജം ദമ്പതികളുടെ മകനുമായ ടി കെ സുധീഷ്(38)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്കൂളിലെ സപ്തദിന ക്യാംപ് മാവണ്ടിയൂർ സ്കൂളിൽ നടന്നുവരുന്നതിനിടെയാണ് സംഭവം. രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുമ്പ് സുധീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപയാണ് ഭാര്യ. ദർശിത് കൃഷ്ണ, അദ്വിക എന്നിവർ മക്കളാണ്.