
Teacher had sex with plus two student പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പല തവണ ലൈംഗികമായി ഉപയോഗിച്ച കരാട്ടെ അധ്യാപികയ്ക്ക് പോക്‌സോ കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചു. തൂത്തുക്കുടി സ്വദേശിനി ബി. ജയസുധയ്ക്കാണ് ചെന്നൈയിലെ സെഷന്‍സ് ജഡ്ജി എസ്. പദ്മ ശിക്ഷ വിധിച്ചത്.
![]() |
|
വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും, താന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറാമെന്നും പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് ജയസുധ ഉറപ്പ് നല്‍കിയിരുന്നു. ഈ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് വിദ്യാര്‍ത്ഥിനി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത്.
ചെന്നൈയില്‍ അധ്യാപികയായിരുന്ന ജയസുധ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ സ്‌കൂളിലെ കായികമേളയില്‍വെച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായി അടുപ്പം സ്ഥാപിച്ചത്. അതിനുശേഷം അവര്‍ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറ്റി. ബാലികയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയാണ് സെക്‌സിലേര്‍പ്പെട്ടത്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി താന്‍ പുരുഷനായി മാറുമെന്നും അതിനുശേഷം വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുമെന്നുമാണ് അവര്‍ വിശ്വസിപ്പിച്ചിരുന്നത്. വിദ്യാര്‍ഥിനി സ്‌കൂളിലെത്തിയിട്ടില്ലെന്നു പറഞ്ഞ് ഒരുദിവസം രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.