
ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുണ്ട്. പിടിക്കപ്പെട്ടാല്‍ ഫൈന്‍ അടക്കുകയോ ട്രെയ്‌നില്‍ നിന്ന് കോച്ച് മാറിക്കയറുകയോ ഒക്കെയാണ് സാധാരണ പതിവ്. എന്നാല്‍, എസി കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും പരിശോധിക്കാന്‍ വന്ന ടിടിഇയോട് കയര്‍ക്കുകയും ചെയ്യുകയാണ് ഒരു യാത്രക്കാരി, അതും അധ്യാപിക.
![]() |
|
ടിക്കറ്റ് ചോദിച്ച ‘ ടിടിഇയോട് ‘എഴുന്നേറ്റ് പോയില്ലെങ്കില്‍ നീ എന്തു ചെയ്യും’ എന്നാണ് അധ്യാപിക ചോദിക്കുന്നത്. ബീഹാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയും അത് ചോദ്യം ചെയ്ത ടിടിഇയോട് തര്‍ക്കിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ടിടിഇ തന്നെയാണ് വിഡിയോ പകര്‍ത്തിയത്.
ഒന്നുകില്‍ ടിക്കറ്റ് കാണിക്കുക, അല്ലെങ്കില്‍ പുറത്ത് പോവുക എന്ന് ആവശ്യപ്പെട്ട ടിടിഇയോട് തട്ടിക്കയറിയ അധ്യാപികയെ വിഡിയോയില്‍ കാണാം. ടിക്കറ്റില്ലാതെ ഏസി കമ്പര്‍ട്ട്‌മെന്റിലിരുന്നായിരുന്നു യുവതിയായ അധ്യാപികയുടെ യാത്ര. യാത്രക്കാരി ബിഹാറിലെ ഒരു സ്‌കൂള്‍ ടീച്ചറാണെന്നും സ്ഥിരമായി കള്ളവണ്ടി കയറിയാണ് യാത്രയെന്നും ടിടിഇ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യുവതിയാകട്ടെ താന്‍ തിരക്കിലാണെന്ന രീതിയില്‍ ഫോണില്‍ നോക്കിയിരിക്കുന്നു. ഇടയ്ക്ക് നീ എന്നെ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് കൊണ്ട് എഴുന്നേറ്റ ഇവര്‍ സ്ത്രീകളുടെ വീഡിയോ പകര്‍ത്താന്‍ പാടില്ലെന്ന് പറഞ്ഞ് ടിടിഇയുടെ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും കാണാം.
बिहार में सरकारी मास्टर का अलग ही भौकाल है! यह वीडियो वायरल है जिसमें TT द्वारा कहा जा रहा है कि टिकट दिखाइए या बाहर चले जाइए…!
लड़की कहती है कि आप मुझे परेशान कर रहे हैं परन्तु TT बार बार टिकट मांगते कहते हैं कि बिहार सरकार का सरकारी मास्टर होकर टिकट नहीं लेती है और मुझे… pic.twitter.com/T9bRZpVBxm
— छपरा जिला 🇮🇳 (@ChapraZila) October 7, 2025
ഇടയ്ക്ക് ഇവര്‍ തന്റെ കൈയില്‍ ടിക്കറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നു. ഈ സമയം എങ്കില്‍ ടിക്കറ്റ് കാണിക്കൂവെന്ന് ടിടിഇ പറയുന്നുണ്ടെങ്കിലും അവര്‍ അതിന് തയ്യാറാകുന്നില്ല. ഞാന്‍ പോയില്ലെങ്കില്‍ നീ എന്തു ചെയ്യുമെന്ന് യുവതി ചോദിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അവര്‍ തന്റെ ബാഗുമെടുത്ത് അവിടെ നിന്നും പോകുന്നതും വീഡിയോയില്‍ കാണാം