15
Sep 2024
Sat
15 Sep 2024 Sat
Teachers, Nurse, Anganwadi Worker, Technician...etc Many Job Vacancies

ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പുതിയതായി ആരംഭിച്ച ഈവനിംഗ് വര്‍ക്കിംഗ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. സിവില്‍ എന്‍ജിനിയറിങ് ഇന്റര്‍വ്യൂ 9 നും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ഇന്റര്‍വ്യൂ 10 നും രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും.
നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈക്കോളജി അപ്രന്റീസ്
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 202425 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 12 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ 0483 2972200, 9188900203.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

മെഡിക്കല്‍ ഓഫീസര്‍
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനുള്ള തത്സമയ കൂടിക്കാഴ്ച സെപ്തംബര്‍ 10 ന് രാവിലെ 10ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ല്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതഃ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍.

ട്രേഡ് ടെക്‌നീഷ്യന്‍
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ജനറല്‍ വര്‍ക്ക്‌ഷോപ്പില്‍ കാര്‍പ്പെന്ററി, ഫിറ്റിംഗ്, ഷീറ്റ്‌മെറ്റല്‍, ടാര്‍ണിംഗ് ട്രേഡുകളില്‍ ട്രേഡ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 11ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ഫോണ്‍ : 0471 2222935, 9400006418.

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

വനിതാ ശിശുവികസന വകുപ്പ് നെടുംകണ്ടം പ്രോജക്ട് പരിധിയിലെ നെടുംകണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേയ്ക്ക് വരാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി വിജയിച്ചിരിക്കണം.

സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ഒരുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍, 40 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷകള്‍ സെപ്റ്റംബര്‍ 09 മുതല്‍ 25 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസില്‍ സ്വീകരിക്കും. അപേക്ഷാഫോമുകള്‍ അതാത് പഞ്ചായത്ത് ആഫീസില്‍ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസില്‍ നിന്നും ലഭിക്കും.

ഫോണ്‍: 9400916175, 9447776364

അസി. പ്രൊഫസര്‍
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 202425 അക്കാദമിക് വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിലവിലുള്ള അസി. പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പരിഗണിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 10 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

 

നഴ്‌സിംഗ് നിയമനം
കണ്ണൂര്‍ ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റലുകള്‍, സി എച്ച് സി, എഫ് എച്ച് സി, ജനറല്‍ ഹോസ്പിറ്റലുകള്‍ എന്നിവയില്‍ നഴ്‌സിംഗ് (ബി എസ് സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ്) പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ് അപ്രന്റിസ്: യോഗ്യത ബിഎസ്സി/ജനറല്‍ നഴ്‌സിംഗ്, പ്രായപരിധി 2135, നിയമന കാലാവധി രണ്ട് വര്‍ഷം, ഹോണറേറിയം ബിഎസ്സി നഴ്‌സിംഗ് 18,000 രൂപ, ജനറല്‍ നഴ്‌സിംഗ് 15,000 രൂപ. ബിഎസ്സി നഴ്‌സിംഗ് ഉദ്യോഗാര്‍ഥികളെ പൂര്‍ണമായും പരിഗണിച്ച ശേഷമാവും ജിഎന്‍എം ചെയ്തവരെ പരിഗണിക്കൂ. പാരാമെഡിക്കല്‍ അപ്രന്റീസ്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്‌സുകള്‍ പാസായിരിക്കണം. പ്രായപരിധി 2135, നിയമന കാലാവധി രണ്ട് വര്‍ഷം, ഹോണറേറിയം 12000 രൂപ. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ പകര്‍പ്പ് ഉളളടക്കം ചെയ്ത് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അനക്‌സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്റ്റംബര്‍ 20 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.

ഫോണ്‍ : 0497 2700596

നഴ്‌സിംഗ് കോളേജില്‍ ലക്ചര്‍
മഞ്ചേരി ഗവ. നഴ്‌സിംഗ് കോളേജില്‍ ബോണ്ടഡ് ലക്ചര്‍മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സെപ്റ്റംബര്‍ 10 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ നിന്ന് എം.എസ്.സി നഴ്‌സിംഗ് യോഗ്യത നേടിയ കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കട്ടുകള്‍, പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ പത്തിന് മഞ്ചേരി ഗവ. നഴ്‌സിങ് കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മേല്‍ സൂചിപ്പിച്ച യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പ്രൈവറ്റ്, സ്വാശ്രയ നഴ്‌സിംഗ് കോളേജില്‍ നിന്ന് പാസ്സ് ആയവരെയും പരിഗണിക്കും.

 

ടി.ജി.ടി മാത്ത്‌സ്, മേട്രണ്‍
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ടി.ജി.ടി മാത്ത്‌സ്, മേട്രണ്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.എസി മാത്ത്‌സ്, ബി.എഡാണ് യോഗ്യത. മേട്രണ്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസാവണം. 35 55 നും ഇടയില്‍ പ്രായം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 11 ന് വാക്ക്ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍ 04936 298550

 

അക്രഡിറ്റഡ് ഓവര്‍സിയര്‍
ജില്ലാ പി.എം.ജി.എസ്.വൈ ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സിവില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 10 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, പോപ്പുലര്‍ ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ അപേക്ഷ നല്‍കണം.

ഫോണ്‍ 04936 203774

ട്രെയിനറെ ആവിശ്യമുണ്ട്
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ കോഴ്‌സ് ട്രെയിനറെ ആവശ്യമുണ്ട്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള ഉദ്യോഗര്‍ത്ഥികള്‍ക്ക് അവസരം.

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9 നകം 7306159442, 7025347324 ബന്ധപ്പെടണം

അസി. പ്രൊഫസര്‍
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 202425 അക്കാദമിക്ക് വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വകുപ്പില്‍ നിലവിലെ അസി.പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പരിഗണിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി സെപ്റ്റംബര്‍ 10 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.gcek.ac.in/ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

അസി. പ്രൊഫസര്‍
ചീമേനിയിലെ ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍ക്കാലിക ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ഒന്‍പതിന് പളളിപ്പാറയിലെ കോളേജില്‍ രാവിലെ 10.30 ന് നടത്തും. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പള്ളിപ്പാറയിലെ കോളേജ് ഓഫീസില്‍ ഹാജരാകുക.

ഫോണ്‍ : 8547005052, 9447596129

Teachers, Nurse, Anganwadi Worker, Technician…etc Many Job Vacancies