04
Jul 2023
Tue
04 Jul 2023 Tue

ബംഗളുരു: ടെക് കമ്പനി ഡയറക്ടറെയും സിഇഒയെയും ഓഫിസില്‍ കടന്നുകയറി മുന്‍ ജീവനക്കാരന്‍ വാളിന് വെട്ടിക്കൊന്നു. ബംഗളുരുവിലാണ് സംഭവം. ഏറോണിക്‌സ് ഇന്റര്‍നെറ്റ് കമ്പനി മാനേജിങ് ഡറയക്ടര്‍ ഫനീന്ദ്ര സുബ്രമണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഫെലിക്‌സ് ആണ് കൊലപാതകം നടത്തിയത്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഫെലിക്‌സും ഐടി കമ്പനി നടത്തുകയായിരുന്നുവെന്നും ഫനീന്ദ്രയും വിനുകുമാറും ഇത് മുടക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക