16
Mar 2025
Fri
16 Mar 2025 Fri
Techie Kills Wife and Stuffs Body in Suitcase as many pieces

വഴക്കിനിടെ കത്തിയെറിഞ്ഞു പരിക്കേല്‍പ്പിച്ച ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലടച്ച് ഭര്‍ത്താവ്. കൃത്യശേഷം രക്ഷപെട്ട യുവാവ് ആത്മഹത്യക്കു ശ്രമിച്ചു. ബംഗളുരുവിലെ ഡോക്കനഹള്ളിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

32കാരിയായ ഗൗരി അനില്‍ സമ്പേക്കര്‍ ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷ് രാജേന്ദ്ര ഖേദേക്കര്‍ ആണ് ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം പത്തോളം കഷ്ണങ്ങളാക്കി മുറിച്ച് സ്യൂട്ട് കേസിലാക്കിയ ശേഷം കടന്നുകളഞ്ഞത്. മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ ബംഗളുരുവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇരുവരും വഴക്കിലേര്‍പ്പെട്ടത്. ഇതിനിടെ ഗൗരി കത്തിയെടുത്ത് രാകേഷിനു നേരെ എറിഞ്ഞു. കത്തി കൊണ്ട് മുറിവേറ്റ രാകേഷ് ഇതിന്റെ ദേഷ്യത്തിന് ഭാര്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലുമടക്കം നിരവധി തവണയാണ് രാകേഷ് ഗൗരിയെ കുത്തിയത്. മരണമുറപ്പിച്ചതോടെ മൃതദേഹം പത്തു കഷ്ണങ്ങളാക്കി മുറിക്കുകയും സ്യൂട്ട്‌കേസിലടയ്ക്കുകയുമായിരുന്നു. ഇതിനു ശേഷം രാകേഷ് കൊലപാതകവിവരം ഗൗരിയുടെ വീട്ടുകാരെ വിളിച്ചറിയിക്കുകയും പൂനെയിലേക്ക് കടക്കുകയും ചെയ്തു.

വാടകവീടിന്റെ ഉടമയാണ് സ്യൂട്ട് കേസില്‍ മൃതദേഹം കണ്ട കാര്യം പോലീസിനെ വിളിച്ചറിയിച്ചത്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൂനെയിലേക്ക് പോയ രാകേഷ് വിഷംകഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പോലീസ് കണ്ടെത്തുമ്പോള്‍ യുവാവ് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ രാകേഷ് സുഖംപ്രാപിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇതിനു ശേഷമാവും തുടര്‍നടപടികളിലേക്ക് കടക്കുക.

ALSO READ: നേവി ഓഫിസറെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലിട്ട് കോണ്‍ക്രീറ്റ് ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക