19
Mar 2025
Wed
19 Mar 2025 Wed
navy officer killed by wife and lover and chopped body in to pieces and stuffed it in drum sealed with cement

മെര്‍ച്ചന്റ് നേവി ഓഫിസറെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലിട്ട് കോണ്‍ക്രീറ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സൗരഭ് രാജ് പുത് ആമ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സഹില്‍ ശുക്ലയും ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്.

whatsapp നേവി ഓഫിസറെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലിട്ട് കോണ്‍ക്രീറ്റ് ചെയ്തു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016ലായിരുന്നു സൗരഭ് രാജ്പുതും മുസ്‌കാന്‍ റസ്‌തോഗിയും പ്രണയ വിവാഹിതരായത്. വിവാഹശേഷം ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചെലവിടാനായി സൗരഭ് ജോലി ഉപേക്ഷിച്ചു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ സൗരഭ് ഭാര്യയുമായി വാടകവീട്ടിലേക്ക് മാറി. 2019ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. എന്നാല്‍ തന്റെ സുഹൃത്തായ സഹിലുമായി മുസ്‌കാന് അവിഹിത ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇരുവരുടെയും വിവാഹജീവിതത്തില്‍ വിള്ളല്‍ വീണു.

വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചെങ്കിലും ഇതുവേണ്ടെന്നു വച്ച സൗരഭ് 2013ല്‍ നേവിയില്‍ തിരികെ ജോലിക്കു കയറി. ഫെബ്രുവരി 28ന് ദമ്പതികളുടെ മകള്‍ക്ക് ആറാം ജന്മദിനമായിരുന്നു. സൗരഭ് മകളുടെ പിറന്നാളാഘോഷിക്കുന്നതിനായി ഫെബ്രുവരി 24ന് സൗരഭ് വീട്ടിലെത്തി. ഇതോടെ സൗരഭിനെ വകവരുത്താന്‍ മുസ്‌കാനും സഹിലും പദ്ധതിയിട്ടു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിനുള്ള ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. സൗരഭ് ഗാഢനിദ്രയിലായതോടെ ഇരുവരും ചേര്‍ന്ന് കുത്തിക്കൊല്ലുകയും മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. മൃതദേഹഭാഗങ്ങള്‍ വീപ്പയ്ക്കുള്ളില്‍ ഇട്ടശേഷം ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു നിറച്ചു.

തുടര്‍ന്ന് ഇരുവരും സൗരഭ് യാത്ര പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഫോണുമായി മണാലിയിലേക്കു പോവുകയും ഇവിടെ നിന്നുള്ള ഫോട്ടോകള്‍ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഇടുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും സൗരഭ് എടുക്കാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കി.

പോലീസ് മുസ്‌കാരനെയും സഹിലിനെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിപ്പെടുന്നത്. അപ്പോഴേക്കും കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിരുന്നു. വീപ്പയ്ക്കുള്ളിലെ കോണ്‍ക്രീറ്റ് പൊട്ടിച്ച് മൃതദേഹഭാഗങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇത് മോര്‍ച്ചറിയിലെത്തിക്കുകയും ഡ്രില്ല് ചെയ്ത് മൃതദേഹഭാഗങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു.