26
Jan 2025
Sat
26 Jan 2025 Sat
Teen In Relationship with Minor Gets PregnantThrows Foetus away

ഗര്‍ഭം അലസിപ്പിച്ച് 16കാരി കുഞ്ഞിനെ വലിച്ചെറിഞ്ഞു. കാക്കകള്‍ കുഞ്ഞിന്റെ മൃതദേഹം കൊത്തിവലിക്കുന്നത് കണ്ട കുട്ടികള്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16കാരിയാണ് ഗര്‍ഭം അലസിപ്പിച്ച് മൃതദേഹം വലിച്ചെറിഞ്ഞതെന്നു കണ്ടെത്തുകയും ചെയ്തു. തുടക്കത്തില്‍ കുറ്റം സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വിവരം വെളിപ്പെട്ടത്. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 17കാരനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി മൂന്ന് വരെ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു. താന്‍ ഗര്‍ഭിണിയായെന്ന് പെണ്‍കുട്ടി 17കാരനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു.

തുടര്‍ന്ന് 17കാരനാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളികകള്‍ പെണ്‍കുട്ടിക്ക് അയച്ചുനല്‍കിയത്. ഗുളിക കഴിച്ച പെണ്‍കുട്ടിയുടെ ഗര്‍ഭം അലസുകയും പുറത്തുവന്ന ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം വലിച്ചെറിയുകയുമായിരുന്നു.