ഭോപ്പാൽ: അമ്മയുമായി അവിഹിത ബന്ധം ആരോപിച്ച് 25കാരനെ കൊലപ്പെടുത്തി 17കാരനായ മകൻ. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം. രഞ്ജിത്ത് തനാജി മാലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
|
സംഭവത്തിൽ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. വാദ്ജി ഗ്രാമത്തിലെ പശുത്തൊഴുത്തിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അന്വേഷണത്തിനിടെ കൗമാരക്കാരനെ പിടികൂടുകയായിരുന്നു. ഉറങ്ങുന്നതിനിടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൗമാരക്കാൻ രഞ്ജിത്തിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കച്ചവടക്കാരനായ യുവാവ് കുട്ടിയുടെ അമ്മയുമായി ബന്ധത്തിലായിരുന്നു. 17കാരൻ ഈ ബന്ധത്തെക്കുറിച്ച് മനസിലാക്കുകയും യുവാവിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





