ക്ഷേത്രത്തില്‍ മാലമോഷണം: മൂന്ന് തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍
|
കൊല്ലം: ക്ഷേത്രത്തില്‍ ആരാധന നടത്താനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍. സേലം സ്വദേശികളായ പൂവരശി (30), സുമിത്ര (50), സുകന്യ (45) എന്നിവരാണ് പിടിയിലായത്. അഞ്ചാലുംമൂട് പോലീസാണ് ഇവരെ പിടിച്ചത്. ചൊവ്വാഴ്ച രാവിലെ കടവൂര്‍ മഹാദേവര്‍ക്ഷേത്രത്തില്‍ തൊഴാനെത്തിയ ചാത്തിനാംകുളം സ്വദേശിനി മഹിളാമണിയമ്മ(77)യുടെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാലയാണ് ഇവര്‍ കവര്‍ന്നത്. മാല നഷ്ടമായെന്നു മനസ്സിലായതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ വലയിലാവുകയുംചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





