11
Aug 2024
Tue
11 Aug 2024 Tue
Teachers, Nurse, Anganwadi Worker, Technician...etc Many Job Vacancies

ആരോഗ്യ വകുപ്പില്‍ കരാര്‍ നിയമനം: ആഗസ്റ്റ് 12ന് നേരിട്ടുള്ള ഇന്റര്‍വ്യൂ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം ജില്ലയില്‍ കോര്‍പ്പറേഷന്‍, നഗരപ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 675/ രൂപ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടീജന്റ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. ആഗസ്റ്റ് 12 ന് രാവിലെ 10.00 മുതല്‍ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളില്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവരും 18നും 45നും ഇടയില്‍ പ്രായമുള്ളവരും ടി. തൊഴില്‍ ചെയ്യുന്നതിനുള്ള കായികക്ഷമത ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ടി. ദിവസം രാവിലെ 10.00 നും 12.00 നും ഇടയില്‍ എത്തണം. മുന്‍പരിചയം അഭികാമ്യം.

സംശയങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
ഫോണ്‍ നമ്പര്‍ : 8330021521, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ആഫീസര്‍.

TEMPORARY JOBS IN GOVERNMENT HEALTH DEPARTMENT

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക