17
Feb 2025
Tue
17 Feb 2025 Tue
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DVDxgsv1aCl5AHSAYU1bk1 യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ https://youtube.com/NewstagliveTV?sub_confirmation Follow the Newstaglive channel on WhatsApp: https://whatsapp.com/channel/0029VayCmzf6rsQqij4U6i0n

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നതായി സൂചന. ( Tesla expands operations in India: Job openings )  ഇന്ത്യയില്‍ വിവിധ തസ്തികകളിലേക്ക് കമ്പനി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച്ച കമ്പനിയുടെ ലിങ്കഡ് ഇന്‍ പേജില്‍ 13 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

സര്‍വീസ് ടെക്‌നീഷ്യന്‍, കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, ഡെലിവറി ഓപറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, സര്‍വീസ് അഡൈ്വസര്‍, പാര്‍ട്‌സ് അഡ്വസര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് ജോലിക്കാരെ തേടുന്നത്.

ALSO READ: Tesla Jobs: Earn Up To Rs 4,000 Per Hour: നിത്യവും 7 മണിക്കൂര്‍ നടക്കാന്‍ റെഡിയാണോ? ടെസ്ല തരും നിങ്ങള്‍ക്ക് പ്രതിദിനം 4,000 രൂപ!

ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം നേരത്തേ ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ ടെസ്ല വിമുഖത കാണിച്ചിരുന്നു. എന്നാല്‍, പ്രീമിയം വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ അടുത്ത കാലത്ത് 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി കുറച്ചിരുന്നു.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ചൈനയെ അപേക്ഷിച്ച് ചെറുതാണെന്നതും ടെസ്ലയ്ക്ക് അനുകൂല ഘടകമാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍ ചൈന 11 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.

കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ ടെസ്ല ഉടമ എലോണ്‍ മസ്‌കുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.