07
Aug 2023
Fri
07 Aug 2023 Fri

കാര്‍ ജെസിബിയില്‍ ഇടിച്ചുകയറി മിമിക്രി താരം തങ്കച്ചന്‍ വിതുരയ്ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി തങ്കച്ചന്‍ വിതുര. വഒരാഴ്ച മുമ്പ് നടന്ന ചെറിയൊരു അപകടമായിരുന്നു അതെന്നും ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നുമാണ് തങ്കച്ചന്‍ വിതുര ഫേസ്ബുക്കില്‍ കുറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെഞ്ചിനും കഴുത്തിനും ഗുരുതര പരിക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് വ്യക്തമാക്കി വ്യാഴാഴ്ചയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടന്നത്. അടുത്തിടെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സുധി മരിക്കുകയും വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു തങ്കച്ചന്‍ വിതുര അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയും പുറത്തുവന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക