19
Mar 2023
Sun
19 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്പലപ്പുഴ; സുഹൃത്തിന്റെ വീട്ടില്‍പ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് തൈവെളിയില്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന അനിലിന്റെ മക്കള്‍ അദ്വൈത്(13), അനന്ദു(12) എന്നിവരെയാണ് പറവൂര്‍ കുറുവപ്പാടത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9.30 ഓടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിനോടൊപ്പമാണ് ഇരുവരും പറവൂര്‍ കുറവപ്പാടത്തിനടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പോയത്. കൃഷിയില്ലാത്തതിനാല്‍ പാടത്ത് വെള്ളം കയറിയിട്ടുള്ളതിനാല്‍ പുറബണ്ടിലെ കുഴിയും വെള്ളവും നീന്തിവേണം യാത്രചെയ്യാന്‍. ഇതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് പോലിസ് നിഗമനം. പറവൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ആറും എട്ടും ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക