|
തിരുവനന്തപുരം: പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോര്‍ക്ക പ്രത്യേക പോര്‍ട്ടലിലൂടെ രജിസ്ട്രേഷന്‍ നടത്തും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ടെടുക്കും. ജില്ലകള്‍ തോറും എയര്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തും. കേരളത്തിലെ പ്രവാസികള്‍ വിദേശത്തേക്കും തിരിച്ചുമുള്ള യാതയ്ക്കായി നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന വിമാനയാത്രാ ചെലവാണ്. ഇവ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാരും ട്രാവല്‍ ഓപ്പറേറ്റര്‍മാരും പ്രവാസി അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്-മന്ത്രി അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





