ഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കെതിരായ കുറ്റപത്രം എന്‍ഐഎ ഈ മാസം അവസാനം സമര്‍പ്പിക്കും. യുഎപിഎ പ്രകാരം ഇവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ നല്‍കും.പിഎഫ്‌ഐയുമായി ബന്ധപ്പെട്ട ഏഴ് കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഗള്‍ഫില്‍ നിന്നടക്കം പണം ശേഖരിച്ചു തുടങ്ങിയവ ആയിരിക്കും പ്രധാന കുറ്റങ്ങളായി ചേര്‍ക്കുക. യുഎപിഎക്ക് പുറമെ സ്‌ഫോടക വസ്തു നിയമം , ആയുധ നിയമം എന്നീ വകുപ്പുകളും ചുമത്തിയേക്കും. ഇക്കഴിഞ്ഞ സെപ്തംബറിലാണ് പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചത്. തുടര്‍ന്ന് കേരളത്തില്‍ നിന്നടക്കം 100 ഓളം നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





