16
Aug 2025
Fri
16 Aug 2025 Fri
The competition is intensifying in the elections for the office bearers of AMMA, the organization of actors in Malayalam cinema.

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരം മുറുകുന്നു. തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. അന്‍സിബ ഉള്‍പ്പെടെ 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 12 പേരും പത്രിക പിന്‍വലിച്ചതോടെ അന്‍സിബ ജോയിന്റ് സെക്രട്ടറി തസ്തിക ഉറപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഹന്‍ലാല്‍ പ്രസിഡന്റായി മത്സരിക്കാനില്ലാതിരുന്നതോടെയാണ് ഈ രംഗത്ത് മത്സരം കടുത്തത്. ഏറ്റവുമൊടുവില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ദേവനും ശ്വേത മേനോനുമാണ് മത്സര രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജഗദീഷും കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ചിരുന്നു.

ജോയിന്റ് സെക്രട്ടറി സ്ഥേനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ച അനൂപ് ചന്ദ്രന്‍, സരയു മോഹന്‍, ആശ അരവിന്ദ്, വിനു മോഹന്‍, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരടക്കം എല്ലാവരും പത്രിക പിന്‍വലിച്ചതോടെയാണ് അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവ് അംഗമായിരുന്ന അന്‍സിബ അഡ്‌ഹോക്ക് കമ്മിറ്റിയിലും ഉള്‍പ്പെട്ടിരുന്നു.

ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശ പത്രിക നടി നവ്യ നായര്‍ പിന്‍വലിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ഉണ്ണിശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്.

ഈ മാസം 15നാണ് വോട്ടെടുപ്പ് നടക്കുന്നത്. അന്ന് വൈകുന്നരത്തോടെ തന്നെ ഫലവും പ്രഖ്യാപിക്കും.

The competition is intensifying in the elections for the office bearers of AMMA, the organization of actors in Malayalam cinema.