25
Sep 2024
Thu
25 Sep 2024 Thu
kerala latest gold price today gold rate hiked

ബന്ധുവിന്റെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണവുമായി സുഹൃത്തുക്കള്‍ മുങ്ങി. 10 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് സുഹൃത്തുക്കള്‍ തട്ടിയെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ വഞ്ചിച്ചത്. സംഭവത്തില്‍ പരശൂര്‍ സ്വദേശികളായ സുബീഷ്, അമല്‍രാജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വന്ന സുബീഷിന്റെ കൈയ്യിലാണ് അബ്ദുല്‍ റഷീദ് സ്വര്‍ണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയാല്‍ ബന്ധുവിന് കൈമാറാനായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍, സുബീഷ് റഷീദിന്റെ ബന്ധുവിന് സ്വര്‍ണം കൈമാറിയില്ല.

ALSO READ: പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കെ പി കമാലിന് ജാമ്യം

പിന്നീട് റഷീദ് സുബീഷിനെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതായതോടെയാണ് മുങ്ങിയതായി സംശയമുയര്‍ന്നത്. ഒന്നിലധികം തവണ വിളിച്ചതിന് ശേഷം, സുബീഷ് സ്വര്‍ണം അമല്‍രാജിന്റെ കൈയില്‍ ഏല്‍പ്പിച്ചതായും, അയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചതായും പറയുന്നു. എന്നാല്‍ അമല്‍രാജ് സ്വര്‍ണം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ, റഷീദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുബീഷും അമല്‍രാജും സ്വര്‍ണം മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.