28
Aug 2023
Tue
28 Aug 2023 Tue

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവടി സ്വദേശിനി സുനി (21) യാണ് മരിച്ചത്. ഉത്രാടദിവസം വൈകുന്നേരമായിരുന്നു സംഭവം. ഭര്‍ത്താവ് ബിജുവിന്റെ ഫോണിലേക്ക് സുനി ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് വാട്‌സ് ആപ്പ് സന്ദേശം സംശയം അയച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ സംശയം തോന്നിയ ബിജു വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. തുടര്‍ന്ന് ഓടിളക്കി വീടിനുള്ളില്‍ ഇറങ്ങി നടത്തിയ പരിശോധനയിലാണ് സുനിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുന്നിക്കോട് സ്വദേശിനിയായ സുനി ഭര്‍ത്താവ് മാവടി സ്വദേശിയായ ബിജുവും ഒമ്പത് മാസം മുന്‍പാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്.

പ്രണയവിവാഹമായിരുന്നു. സുനിയുടെ വീട്ടിലെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് മാത്രമാണ് മാവടിയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒരുമിച്ച് താമസിച്ച് വന്നിരുന്നത്. പുത്തൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.