28
Nov 2023
Wed
28 Nov 2023 Wed

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിലെ 33-ാം നമ്പര്‍ സീറ്റിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാള്‍ റോഡിലേക്ക് ചാടിയത്. വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലിസിന് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>