30
Jun 2023
Sun
30 Jun 2023 Sun

എടക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വീടിന് മുന്നില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പ് ലീഗ് ഹൗസിന് സമീപം മാതന്റവിട വീട്ടില്‍ ഷഹബാസ് (13) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30-ഓടെ മദ്രസാപഠനം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടില്‍നിന്ന് തിരികെ സ്വന്തം വീട്ടിലേക്ക് വരുന്നതിനായി റോഡ് മുറിച്ചുകടക്കുകമ്പോഴാണ് അപകടം. ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിക്കകം മുനമ്പിലെ തന്‍സീറിന്റെയും നസ്രിയയുടെയും മകനാണ്. തോട്ടട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ഷബീബ്, ഫാത്തിമ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>