മലപ്പുറം: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി.(The Welfare Party will support the UDF in all the three constituencies where by-elections will be held in Kerala) സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
|
മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തങ്ങളുടെ വംശീയ ജനദ്രോഹ അജണ്ട തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണം.
സംസ്ഥാനത്ത് തുടര്‍ ഭരണത്തില്‍ ഏകാധിപത്യ പ്രവണതയും ധാര്‍ഷ്ട്യവും ഭരണ ധൂര്‍ത്തും സംഘ്പരിവാര്‍ വിധേയ നിലപാടുകളുമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ തിരിച്ചടിയും സ്വന്തം ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയും മറികടക്കാന്‍ തീവ്രമായ സാമൂഹിക ധ്രുവീകരണ നീക്കമാണ് ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എം കേരളത്തില്‍ നടത്തുന്നത്.
സംസ്ഥാനത്ത് പെന്‍ഷനുകള്‍ മാസങ്ങളായി കുടിശികയാണ്. പൊതുവിതരണ കേന്ദ്രങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. പൊതു മാര്‍ക്കറ്റിന്‍ വിലക്കയറ്റമാണ് നിലനില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കും.
വാര്‍ത്താ സമ്മേളനങ്കില്‍ സംസ്ഥാന ൈ വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്, മുനീബ് കാരക്കുന്ന്, ഇബ്രാഹിംകുട്ടി മംഗലം, ആരിഫ് ചുണ്ടയില്‍ എന്നിവരും പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





