അരീക്കോട് തെരട്ടമ്മൽ ഏഴാമത് ജനകീയ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 26ന് വൈകീട്ട് ഏഴിന് മുൻ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ആസിഫ് സഹീർ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുൻ ഇന്ത്യൻ – സന്തോഷ്ട്രോഫി താരങ്ങൾക്ക്പുറമെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കഴിഞ്ഞ ടൂർണമെന്റിൽ നിന്നു ലഭിച്ച വരുമാനം പാലിയേറ്റീവ് ഡയാലിസിസ് തുടങ്ങി മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്കുവേണ്ടിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
|
ഉൽഘാടന മത്സരത്തിൽ ലിൻ ഷമെഡിക്കൽസ് എഫ് സി മണ്ണാർക്കാടും റിയൽ എഫ് സി തെന്നലയും തമ്മിലാണ് മൽസരം. ആരംഭ ദിനം കരിമരുന്ന് പ്രയോഗം മറ്റു വാദ്യമേളങ്ങൾ ഉൾപ്പടെ വർണ പകിട്ടാർന്നതായി മാറ്റുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ എൻ കെ ഷൗക്കത്തലി, ട്രഷറർ ബാപ്പുട്ടി പാലത്തിങ്ങൽ, കൺവീനർ എ എം ഹബീബുള്ള എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


