ബെംഗളൂരു: മോഷണ മുതല്‍ കൊണ്ട് കാമുകിക്ക് മൂന്ന് കോടിയുടെ വീട് നിര്‍മിച്ച നല്‍കിയ കള്ളന്‍ ഒടുവില്‍ പോലീസ് വലയില്‍. (Thief built house worth three crore for actress girl friend) പ്രമുഖ സിനിമാ നടിയാണ് കള്ളന്റെ കാമുകിയെന്ന് പോലീസ് പറയുന്നു.
|
മഹാരാഷ്ട്രയിലെ സോളാപൂര്‍ സ്വദേശി 37 വയസ്സുകാരനായ പഞ്ചാക്ഷരി സ്വാമിയാണ് മോഷണത്തിന് പിടിയിലായത്. ബെംഗളൂരുവിലെ മഡിവാല പൊലീസ് ഏറെ നാളായി ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. പഞ്ചാക്ഷരി സ്വാമി 2003 മുതല്‍ മോഷണം ആരംഭിച്ചതായി പറയുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മോഷണം ആരംഭിച്ച ഇയാള്‍ 2009 ആയപ്പോഴേക്കും മോഷണം തൊഴിലാക്കി. കോടികകളാണ് മോഷണത്തിലൂടെ ഇയാള്‍ സ്വന്തമാക്കിയത്.
2014ല്‍ ആണ് ഇയാള്‍ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലായത്. കോടികള്‍ ഈ നടിക്കു വേണ്ടി ചെലവാക്കിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലാണ് ഈ നടിക്കു വേണ്ടി മൂന്ന് കോടിയുടെ വീട് പണിയുന്നത്. ഇത് കൂടാതെ 22 ലക്ഷം രൂപയുടെ ആഡംബര അക്വേറിയവും കാമുകിക്ക് സമ്മാനിച്ചിട്ടുണ്ട്.
2016 ല്‍ ഇയാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും, 6 വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങിയ പഞ്ചാക്ഷരി സ്വാമി വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു.
പിന്നീട് മുബൈ പൊലീസും സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. 2024 ല്‍ ജയില്‍ മോചിതനായ പഞ്ചാക്ഷരി സ്വാമി വീണ്ടും മോഷണം തുടര്‍ന്നു.
ഈ കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ മഡിവാലയിലെ ഒരു വീട്ടില്‍ മോഷണത്തിന് എത്തിയപ്പോഴാണ് പൊലീസ് രഹസ്യ വിവരത്തെ തുടര്‍ന്നെത്തി അറസ്റ്റ് ചെയ്തത്. പഞ്ചാക്ഷരി സ്വാമിയുടെ സോളാപുരിലെ വീട്ടില്‍ നിന്ന് പൊലീസ് 181 ഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും 333 ഗ്രാം വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. മോഷണത്തിലൂടെ കിട്ടുന്ന സ്വര്‍ണം ഉരുക്കി സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാക്കുകയാണ് ചെയ്യുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





