ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങി മോഷണത്തിനെത്തിയ യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ മാളവ്യ നഗറിൽ മേൽപ്പാലത്തിലേക്കുള്ള ലിഫ്റ്റിനിടയിൽ കുടുങ്ങിയാണ് യുവാവ് മരിച്ചത്. 25കാരനാണ് മരിച്ചത്.
|
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ലിഫ്റ്റ് പാതിവഴിയില് നിന്നതോടെ കുടുങ്ങിയ മൂന്ന് വിദ്യാർഥികൾ പൊലീസിലും ഫയർഫോഴ്സിലും വിളിച്ചു സഹായം തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. ലിഫ്റ്റിന്റെ വാതിലിനും ഭിത്തിക്കും ഇടയിലുള്ള ഭാഗത്താണ് യുവാവ് കുടുങ്ങിയത്.
മരിച്ചയാൾ മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ലിഫ്റ്റിനിടയിൽ കുടുങ്ങിയതിനെ തുടർന്നാണ് ലിഫ്റ്റിന്റെ പ്രവർത്തനം തകരാറിലായതെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗം മോഷ്ടിക്കാനായാണ് യുവാവ് ഇതിനിടയിൽ കയറിയതെന്നും പൊലീസ് പറയുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



