മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നിർണായക മുസ്ലിം ലീഗ് യോഗം ഇന്ന് പാണക്കാട്ട് ചേരും. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്കാണ് യോഗം. മൂന്നാം സീറ്റിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമെടുക്കും.
|
നിലവില്‍ ലീഗിന് ലഭിച്ചിട്ടുള്ള മലപ്പുറം, പൊന്നാനി, തമിഴ്‌നാട്ടിലെ രാമനാഥപുരം എന്നീ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനിയും വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുസമദ് സമദാനിക്കാണ് മുന്‍തൂക്കം. സമദാനിക്കെതിരേ വികാരം ശക്തമാണ്.
മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമെ വയനാട് സീറ്റ് കൂടി ലീഗ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. പകരം ഒരു രാജ്യസഭാ സീറ്റ് അനുവദിക്കാം എന്നാണ് ധാരണ. ഈ വാഗ്ദാനം അംഗീകരിക്കുന്നു എന്ന് ഇന്നത്തെ യോഗം പ്രഖ്യാപിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





