26
Jul 2024
Wed
26 Jul 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച് ജീവനക്കാര്‍. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥകരാണ് റീല്‍സ് ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. നഗരസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. 3 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Watch Reels Video

മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വ്വീസ് ചട്ടം അനുസരിച്ചും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ജീവനക്കാര്‍ ആരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ദേവദൂതന്‍ എന്ന മലയാള സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Thiruvalla Municipality staff in Kerala films reel in office, show cause notice issued | Video