02
Mar 2023
Wed
02 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേരളത്തിലെ പ്രമുഖ മതപഠനശാലയാണ് നന്തി ദാറുസ്സലാം അറബിക് കോളേജ്. മറ്റ് അറബിക് കോളേജുകളിൽനിന്നും പള്ളി ദർസുകളിൽനിന്നും മതപഠനം പൂർത്തിയാക്കി ഉപരിപഠനത്തിനെത്തുകയും ദാരിമി ബിരുദം നൽകപ്പെടുകയുംചെയ്യുന്ന സ്ഥാപനമാണിത്. കഴിഞ്ഞദിവസമാണ് നന്തിയിലെ അറബിക് കോളേജിന്റെ ബിരുദദാന സമ്മേളനം നടന്നത്. എന്നാൽ ഇത്തവണത്തെ സമ്മേളനത്തിൽ ബിരുദം സ്വീകരിച്ചവരിൽ റഫീഖ് ദാരിമി എന്ന യുവ പണ്ഡിതന്റെ നേട്ടം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ക്രൈസ്തവ കുടുംബത്തിൽ ജനിച്ച സാനു ജോസഫ് ആണ് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് മതപഠനം പൂർത്തിയാക്കി ദാരിമിയാവുകയും ചെയ്ത റഫീഖ് ദാരിമി.

ഇടുക്കിയിലാണ് സാനു ജോസഫിന്റെ ജനനം. ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ തന്റെ അച്ഛൻ കാരണമാണ് താൻ മതംമാറിയതെന്നാണ് റഫീഖ് പറയുന്നത്. അച്ഛന്റെ നിർദേശപ്രകാരം കുടുംബം ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചു. പ്രാഥമിക വിദ്യാഭ്യാസ ശേഷം തൃപ്രങ്ങോട് പാലോത്തുപറമ്പ് ദർസിൽ ചേർന്ന് സലീം അൻവരിയുടെ കീഴിൽ പഠിച്ചു. തുടർന്നാണ് ഉപരിപഠനാർത്ഥം നന്തി ദാറുസ്സലാം അറബിക് കോളേജിലെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക