07
May 2023
Sun
07 May 2023 Sun

ആതിര എന്ന പെണ്‍കുട്ടി സൗദിയില്‍ മതം മാറി ഇസ് ലാം സ്വീകരിച്ചതിന്റെ വസ്തുത വെളിപ്പെടുത്തിയതിന് ന്യൂസ് ടാഗ് ലൈവിനെതിരെ ഭീഷണി. കഴിഞ്ഞ ഒരാഴ്ചയായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പല തരം ഭീഷണികള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത് . ഇതില്‍ അധികവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാട്‌സ്ആപ്പ്- നെറ്റ് കോളുകള്‍ ആണ്. ഏതാണ്ട് ഒരേ സമയത്താണ് കോളുകള്‍ .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തട്ടിക്കളയും, ജയിലില്‍ ഇടും , അറസ്റ്റ് ചെയ്യാന്‍ ഇന്ന് രാത്രി ആളെത്തും എന്നൊക്കെയാണ് ഭീഷണി. സി ഐ എ , മൊസാദ് , ഇന്റര്‍പോള്‍ എന്നിങ്ങനെ ലോഗോയും ഭീകര ചിത്രങ്ങള്‍ വച്ചും മെസ്സേജുകള്‍ വരുന്നുണ്ട്. ഇതില്‍ നിരന്തരം വന്ന ഒരു കോള്‍ സൗദിയിലെ ദമ്മാമില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധമായി സൗദി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക