24
Mar 2023
Mon
24 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുളന്തുരുത്തി: പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം. വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരന്‍ നീരജ് പഴം കഴിക്കുകയായിരുന്നു. അതുകണ്ട് കുഞ്ഞും കഴിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയില്‍ കുരുങ്ങിയത്. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ മുളന്തുരുത്തി ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവില്‍ ഉള്ള നെടുമ്പറമ്പില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയില്‍ നടക്കും.