05
Oct 2024
Fri
05 Oct 2024 Fri
three college students arrested for stealing car from show room to take gril friend for a drive

കാമുകിയുമായി ചുറ്റികറങ്ങുന്നതിനായി വാഹന ഷോറൂമില്‍ നിന്ന് കാര്‍ മോഷ്ടിച്ച മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് കൗതുകകരമായ സംഭവം. ശ്രേയ്, അനികേത് നഗര്‍, ദീപാന്‍ഷു ഭാട്ടി എന്നിവരാണ് പിടിയിലായത്. മൂവര്‍ സംഘത്തിലൊരാള്‍ക്കായിരുന്നു കാമുകിയുമായി കാറില്‍ ചുറ്റേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനായി മൂവരും ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലെ രണ്ടുപേര്‍ ഗ്രേറ്റര്‍ നോയിഡയിലെ കാര്‍ ഷോറൂമിലെത്തി ഹ്യുണ്ടായി വെന്യു കാര്‍ ടെസ്റ്റ്ര് ഡ്രൈവിന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഷോറൂം ഉടമ കാര്‍ റോഡിലേക്ക് ഇറക്കി. ഈ സമയം ഗേറ്റിനു പുറത്തുകാത്തുനിന്ന രണ്ടുപേരില്‍ ഒരാള്‍ ഡ്രൈവിങ് സീറ്റിലും രണ്ടാമന്‍ പിന്നിലും കയറി.

കുറച്ചുദൂരം ഓടിച്ച ശേഷം കാര്‍ ഡീലറെ വിദ്യാര്‍ഥികള്‍ തള്ളി പുറത്തിടുകയും കാറുമായി കടക്കുകയുമായിരുന്നു. പരാതില്‍ അന്വേഷണം നടത്തിയ പോലീസ് വിപുലമായ തിരച്ചിലിനൊടുവില്‍ വാഹനം കണ്ടെത്തുകയും മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലൊരാള്‍ക്ക് കാമുകിയുമായി കറങ്ങാനാണ് കാര്‍ മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക