25
May 2025
Tue
25 May 2025 Tue

തൃശ്ശൂർ: തൃശൂരിലെ വടക്കാഞ്ചേരിയില് കുടുംബത്തിലെ മൂന്ന് പേർക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു. വടക്കാഞ്ചേരി പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക് ഷോക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ ഇവർ പുന്നംപറമ്പിലുള്ള വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പുഗ്രില്ലിൽ പിടിച്ച ഉടൻ രേണുകക്ക് ഷോക്കേൽക്കുകയായിരുന്നു. ബഹളം കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചുവീണു. മൂന്നുപേരെയും ഉടൻ വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രേണുക മരിച്ചു.
ഗ്രില്ലിൽ എങ്ങനെ വൈദ്യുതിയെത്തിയെന്ന് വ്യക്തമല്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ഗ്രില്ലിൽ എങ്ങനെ വൈദ്യുതിയെത്തിയെന്ന് അറിയാൻ കഴിയൂ.

Three in a family electrocuted in Thrissur, woman dead