22
Feb 2025
Sat
22 Feb 2025 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കിയിലെ പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന ( 48), പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹാം (50) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു.

റീന ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയാണ്. അബ്രഹാം ആണ് ജീപ്പ് ഓടിച്ചിരുന്നത്. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിൽസയ്ക്കിടെ ആണ് ഏബ്രഹാം മരിച്ചത്. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം ജില്ലയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ഒരാളും മരിച്ചു. കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ വാഹനാപകടത്തിൽ വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫാണ് മരിച്ചത്. ക്രാഷ് ബാരിയറിൽ കാർ ഇടിച്ച് കയറിയാണ് അപകടം.