പരപ്പനങ്ങാടി: ഓട്ടോയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎയുമായി മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പാല വളപ്പില്‍ അലിയാസ് (35), കുഞ്ഞിന്റെ പുരക്കല്‍ ജുനൈദ് (34), ആലുങ്ങല്‍ ബീച്ച് കുഞ്ഞിപീഡിയേക്കല് ഫൈസല്‍ (27) എന്നിവരാണ് പിടിയിലായത്.(Three member gang arrested by Parappanangadi police with MDMA)
|
ശനിയാഴ്ച ചെട്ടിപ്പടി റെയില്‍വെഗേറ്റിന് സമീപത്ത് നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 4.10 ഗ്രാം എംഡിഎംഎയും പതിനായിരത്തിഅഞ്ഞൂറ് രൂപയും ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.
താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി സി ഐ കെ ഹരീഷിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അരുണ്‍, ജയദേവന്, രാജു സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രാമചന്ദ്രന്, സിവില്‍ പോലിസ് ഓഫിസര്‍മാരായ മുജീബ് റഹ്മാന്, ദിലീപ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


