28
Mar 2026
Sat
28 Mar 2026 Sat
Three soldiers killed in Israel air strike

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ലബനാനില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ച് ലബനീസ് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കുകയായിരുന്ന വാഹനമാണ് ഇസ്രായേല്‍ ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തെ തുടര്‍ന്ന് ഇവിടെയെത്തിയ പാരാമെഡിക്കല്‍ സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണം സ്ഥിരീകരിച്ച ഇസ്രായേല്‍ ഇവര്‍ തങ്ങളുടെ സേനയുടെ സ്ഥാനം ട്രാക്ക് ചെയ്തതിനാണ് ആക്രമിച്ചതെന്നും വിശദീകരിച്ചു.

ALSO READ: 25കാരന്റെ വെട്ടിയെടുത്ത തലയുമായി 50കാരന്റെ പാചകം