24
Mar 2023
Thu
24 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അടിമാലി : ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചത്.അര്‍ജ്ജുന്‍, റിച്ചാര്‍ഡ്, ജോയല്‍ എന്നിവരാണ് കയത്തില്‍ പെട്ട് മരിച്ചത്. എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ്. 30 വിദ്യാര്‍ത്ഥികളുമായി മാങ്കുളത്ത് വിനോദ സഞ്ചാരത്തിന് എത്തിയപ്പോഴാണ് അപകടം.