24
May 2025
Fri
24 May 2025 Fri
Thrissur native arrested with MDMA and cannabis in Ernakulam

കൊച്ചി: എറണാകുളത്ത് മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. മുനമ്പം പോലീസ് നടത്തിയ പരിശോധനയില്‍ തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവും സഹിതം പിടിയിലായത്. കാഷ്മീര പി. ജോജിയില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി മുനമ്പം പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഈ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Thrissur native arrested with MDMA and cannabis in Ernakulam