16
Jun 2024
Mon
16 Jun 2024 Mon
kerala latest gold price today gold rate hiked

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6630 രൂപയിലും പവന് 53040 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്.

480 രൂപ കൂടി പവന് 53,200 രൂപ എന്നതായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില. ഗ്രാമിന് 6650 രൂപയും. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. അന്താരാഷ്ട്ര തലത്തില്‍ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഔണ്‍സിന് 2,324.03 ഡോളര്‍ ആണ് ഇന്ന് നിരക്ക്.

ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏറ്റവും ഉയർന്ന വിലയും ഇതാണ്. നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി.

തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.