16
Jun 2024
Fri
16 Jun 2024 Fri
Kerala Gold Rate 480 rupees in one go today; 55,000 crossed

കൊച്ചി: കേരളത്തിൽ ഏറിയും കുറഞ്ഞും സ്വർണ്ണവില. സ്വര്‍ണവിലയില്‍ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.

രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങൾ ആണ് കേരളത്തിലെ സ്വർണവിലയിലും കാണുന്നത്.