14
May 2024
Sat
14 May 2024 Sat
slight relief today, gold prices in Kerala have decreased

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ന് വര്‍ധനവുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസം മൂന്നാം തവണയാണ് ഇതേ വിലയില്‍ വ്യാപാരം നടക്കുന്നത്. മെയ് 13 നും മെയ് 15 നും സ്വര്‍ണവില ഇതേ നിരക്കില്‍ എത്തിയിരുന്നു.

മാര്‍ച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

മെയിലെ സ്വര്‍ണവില (പവന്‍)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

മെയ് 11: 53,800

മെയ് 12: 53,800

മെയ് 13: 53,720

മെയ് 14: 53,400

മെയ് 15: 53720

മെയ് 16: 54,280
മെയ് 17: 54,080
മെയ് 18: 54,720

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക