17
Apr 2024
Thu
17 Apr 2024 Thu
Kerala Gold Price History

ആഭരണപ്രേമികള്‍ക്ക് ആശ്വാസം: സ്വര്‍ണവില ഇന്ന് കുറഞ്ഞു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ആഭരണപ്രേമികള്‍ക്ക് ആശ്വാസം. റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് 6765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ച ഒറ്റയടിക്ക് 720 വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഇന്നത്തെ കുറവ് താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് വിപണിയിലുള്ളവര്‍ പറയുന്നത്.