|
കൊച്ചി: റെക്കോഡ് ഭേദിച്ച് മുന്നേറിയ സ്വര്‍ണത്തിന് ഇന്ന് ബ്രേക്ക്. കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 80,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് ഉണ്ടായത്. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഇന്ന് 80,000 എന്ന ബ്രേക്കിങ് പോയിന്റ് കടക്കുമെന്നും വ്യാപാരികള്‍ പ്രതീക്ഷിച്ച ഘട്ടത്തിലാണ് കുറവ്.
എന്നാല്‍ ഗ്രാമിന് 10 രൂപ മാത്രമാണ് കുറവുണ്ടായത്. 9935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നത്തെ. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 79,000ലേക്ക് വിലയെത്തിയത്.
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറി.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ സ്വര്‍ണ വില
(ഒരു ഗ്രാം)
24 ക്യാരറ്റ്: 10838
22 ക്യാരറ്റ്: 9935
18 ക്യാരറ്റ്: 8129
സെപ്റ്റംബറിലെ വ്യത്യാസം
| Date | Price of 1 Pavan Gold (Rs.) |
| 1-Sep-25 | Rs. 77,640 (Lowest of Month) |
| 2-Sep-25 | 77800 |
| 3-Sep-25 | 78440 |
| 4-Sep-25 | 78360 |
| 5-Sep-25 | 78920 |
| 6-Sep-25
Gold mining equipment
Gold trading courses
|
Rs. 79,560 (Highest of Month) |
| 7-Sep-25 Yesterday » |
Rs. 79,560 (Highest of Month) |
| 8-Sep-25 Today » |
Rs. 79,480 |
Today Gold Rate in Kerala for 1 Pavan on Monday, 8th September 2025


