ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ നിരക്ക്; ഇന്ന് വില കുറഞ്ഞു; 46,400ല്‍ താഴെ
|
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ നിരക്ക്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ സ്വര്‍ണവില കഴിഞ്ഞ ദിവസം 200 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് വീണ്ടും കുറയുകയായിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏഴാം തീയതി സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചപ്പോള്‍ ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു.
ഫെബ്രുവരി മാസത്തിലെ സ്വര്‍ണവില (പവന്‍ നിരക്കില്‍)
ഫെബ്രുവരി 1 46,520 രൂപ (120 രൂപ കൂടി)
ഫെബ്രുവരി 2 46,640 രൂപ (ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന് നിരക്ക്) (120 രൂപ കൂടി)
ഫെബ്രുവരി 3 46,480 രൂപ (160 രൂപ കൂടി)
ഫെബ്രുവരി 4 46,480 രൂപ (വിലയില്‍ മാറ്റമില്ല)
ഫെബ്രുവരി 5 46,360 രൂപ (120 രൂപ കുറഞ്ഞു)
ഫെബ്രുവരി 6 46,200 രൂപ (ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്) (160 രൂപ കുറഞ്ഞു)
ഫെബ്രുവരി 7 46,400 രൂപ (200 രൂപ കൂടി)
ഫെബ്രുവരി 8 46,400 രൂപ (വിലയില്‍ മാറ്റമില്ല)


