ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം ഇന്ന് നടക്കും. ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയൂം സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. ഭൂമിയില്‍ ഇരുട്ട് പടരാന്‍ ഇതു കാരണമാകും. 2024 ലെ അവസാന സൂര്യഗ്രഹണമാണിത്.
|
ഇന്ത്യയില്‍ ദൃശ്യമാകുമോ
തെക്കേ അമേരിക്കയുടെ വടക്കന്‍ ഭാഗങ്ങള്‍, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, ആര്‍ട്ടിക്, ചിലി, പെറു, ഹൊണോലുലു, അന്റാര്‍ട്ടിക്ക, അര്‍ജന്റീന, ഉറുഗ്വേ, ബ്യൂണസ് ഐറിസ്, ബെക്ക ദ്വീപ്, ഫ്രഞ്ച് പോളിനേഷ്യ സമുദ്രം, വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ ഈ ഗ്രഹണം ദൃശ്യമാകും. ഫിജി, ന്യൂ ചിലി, ബ്രസീല്‍, മെക്‌സിക്കോ, പെറു. എന്നിവിടങ്ങളിലും കാണാം. എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല.
ഗ്രഹണസമയം എപ്പോള്‍
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9:12 ന് ആരംഭിക്കും. ഒക്ടോബര്‍ 3 ന് പുലര്‍ച്ചെ 3:17 ന് അവസാനിക്കും. ഈ സൂര്യഗ്രഹണത്തിന്റെ മധ്യ സമയം പുലര്‍ച്ചെ 12:15 ന് ആയിരിക്കും.
സൂര്യഗ്രഹണം എങ്ങനെ സംഭവിക്കുന്നു
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുമ്പോഴും സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോഴും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ഭൂമിയുടെ ഒരു ഭാഗത്ത് ഇരുട്ട് വ്യാപിക്കുകയും ചെയ്യുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു. ഇതിനെ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു.
ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ടെന്നാണ് ഭൗതിക ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലേ സംഭവിക്കൂ. പ്രത്യേക സ്ഥലത്ത് 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാനാവൂ.
Today is the last solar eclipse of the year


