16
Feb 2024
Mon
16 Feb 2024 Mon
Kerala Gold Price History

കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല, 46,200ല്‍ താഴെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയത്. സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. 46,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 5770 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഏറിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവിലയില്‍ 10 ദിവസത്തിനിടെ ഏകദേശം 500 രൂപയുടെ കുറവാണ് ഉണ്ടായത്.

ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് രേഖപ്പെടുത്തിയത് രണ്ടാം തിയ്യതിയാണ്. അന്ന് 46640 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 480 രൂപയുടെ കുറവാണ് ഇന്ന്. വരും ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ വലിയ തോതിലുള്ള വര്‍ധനവോ ഇടിവോ പ്രതീക്ഷിക്കേണ്ട എന്ന് ജ്വല്ലറി വ്യാപാര രംഗത്തുള്ളവര്‍ പറയുന്നു. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസത്തേത് പോലെ തുടരുകയാണ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ വലിയ തോതില്‍ വില കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.